നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് വിവാഹിതനാകുന്നു. പത്തനാപുരം സ്വദേശിനി ഷേമ അലക്സാണ്ടറാണ് വധു. ഡിസംബറിലാണ് വിവാഹം. അനൂപിന്റെ സുഹൃത്താണ് ഷേമ.
അഞ്ചു വര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണ്. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം നിശ്ചയിച്ചത്. അനൂപ് ഒരു നടിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇടയ്ക്കുണ്ടായിരുന്നു. ഇതിനിടെയാണ് വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.
50 ഓളം ചിത്രങ്ങളില്‍ അനൂപ് അഭിനയിച്ചിട്ടുണ്ട്. ഏഴോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഡോള്‍ഫിനാണ് അനൂപിന്റെ വരാനിരിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: