ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒമര്‍ അബ്ദുള്ളയുടെ മന്ത്രിസഭയില്‍ നിന്നും ഒരു കോണ്‍ഗ്രസ് മന്ത്രി കൂടി രാജിവച്ചു. പൊതുജനാരോഗ്യ വകുപ്പിലെ മന്ത്രിയായ ശാം ലാല്‍ ശര്‍മ്മയാണ് രാജിവച്ചത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സെയ്ഫ് ഉദ് ദിന് സോസിന് രാജിക്കത്ത് നല്‍കിയെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാം ലാല്‍ ശര്‍മ പറഞ്ഞു. കാശ്മീരിലുണ്ടായ പ്രളയത്തില്‍ കാശ്മീരിലെ ജനതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടായ വിമര്‍ശനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ശാം ലാല്‍ ശര്‍മ്മയെയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: