പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടയ്ക്കിടയ്ക്ക് മലയാളിയെക്കൊണ്ട് അനാവശ്യം പറയിച്ചു കൊണ്ടിരിക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആവശ്യമായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ സത്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ഇനി അധികാരത്തില്‍ വീണ്ടും എത്താം എന്നുള്ളത് ഒരു അതിമോഹം മാത്രമായി പോകും എന്ന് തീര്‍ച്ചയുണ്ട്. മാത്രമല്ല, വില കൂട്ടുമ്പോള്‍ ആര് കൂട്ടി എന്ന് എടുത്തു പറയാത്തവര്‍ കുറച്ചു ദിവസം കഴിഞ്ഞു വില കുറയ്ക്കും. അപ്പോള്‍ കേരള സര്‍ക്കാര്‍ പാചക ഗ്യാസ് വില കുറയ്ക്കുന്നു എന്ന് മാധ്യമങ്ങള്‍ വഴി മാത്രമല്ല മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിലും വ്യക്തമായി പറയും. ഈ രാഷ്ട്രീയ തന്ത്രങ്ങളൊക്കെ കാലഹരണപെട്ടുപോയത് അവര്‍ അറിയുന്നില്ല. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയും വിവരവും ഉള്ളവരാണ്; സത്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു എന്ന് കേരള സര്‍ക്കാര്‍ അറിയുക.
ശ്രീഗംഗ ലണ്ടണ്‍
മോദി സര്‍ക്കാര്‍ രാജ്യത്തെ നല്ല നാളയിലേക്ക് നയിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ കേരളീയരെ പുറകിലേക്ക് വലിക്കുന്നു.
ആദിത്യന്
മോദി സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചുകൊണ്ടു വരുമ്പോള്‍ കേരളം നികുതി കൂട്ടി മോദി സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും വെല്ലു വിളിക്കുന്നു.
നാരായണന് ഇലക്കുറുശ്ശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: