ചേര്‍ത്തല: വടക്കേ അങ്ങാടിക്കവലവികസനം നടപ്പാക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 30ന് ചേര്‍ത്തലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് വടക്കേ അങ്ങാടി വ്യാപാരി സംരക്ഷണ കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു. വികസനത്തിന് വ്യാപാരികള്‍ എതിരല്ലെന്നും കളക്ടര്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച പുനരധിവാസ പാക്കേജ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നും അവര്‍ ആരോപിച്ചു. അനുവദിച്ച തുകകൊണ്ടു തന്നെ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്ന് ഭാരവാഹികളായ അലക്സാണ്ടര്‍ ജോണ്‍, പി.എ. പാപ്പച്ചന്, പി.സി. സെബാസ്റ്റിയന്, കെ.ജെ. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: