ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനെയും, ഭാര്യയെയും, കുട്ടിയെയും വീടുകയറി അക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച നെടുമുടി എസ്ഐയുടെ നടപടി വിവാദമാകുന്നു. അക്രമികള്‍ക്ക് ഒത്താശ ചെയ്യാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപേലെ രംഗത്തെത്തുകയായിരുന്നു. ആര്‍എസ്എസ് നെടുമുടി കാപ്പില്‍മുട്ട് ശാഖ മുന്‍ കാര്യവാഹ് തോട്ടുവാത്തല മൂലേച്ചിറ വേണുക്കുട്ടനെ (41)യും കുടുംബത്തെയുമാണ് സിപിഎം ഗുണ്ടാ നേതാവും എക്സൈസ് ഉദ്യോഗസ്ഥനുമായ പുന്നേറ്റുമഠം ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്. വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രമോദ് ചന്ദ്രന്റെ അടുത്ത ബന്ധുവാണ് ശ്രീജിത്ത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവും സിപിഎമ്മും ഒരേപോലെ പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തെത്തുകയായിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നെടുമുടി പോലീസും അക്രമികളെ സഹായിക്കാന്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് ഭവനഭേദനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: