മുതുകുളം: നാടിന്റെ ഉന്നമനത്തിന് സഹകരണ മേഖല അനിവാര്യഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുതുകുളം 731-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവതി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രാമലക്ഷ്മി സ്വയം സഹായ സംഘങ്ങളുടെ 15-ാം വാര്‍ഷികാഘോഷം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.എസ്. വാസുദേവശര്‍മ്മ കോര്‍ ബാങ്കിങ് ഉദ്ഘാടനം നിര്‍വഹിച്ചു. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എ.കെ. രാജന് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണന് നായര്‍, ആമച്ചാലില്‍ ഉണ്ണി, എ. ചാന്ദിനി, എസ്. കേശുനാഥ്, ടി.ജി. തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് ബി. വേലായുധന് തമ്പിയുടെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ചാര്‍ജ് എന്‍. സുഭാഷ്കുമാര്‍ സ്വാഗതവും ഭരണസമിതി അംഗം കെ.സി. തോമസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: