ചേര്‍ത്തല: നഗരസഭയുടെ അധീനതയിലുള്ള ടൗണ്‍ഹാളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പകല്‍ സമയത്തുപോലും ടൗണ്‍ ഹാളിനു പരിസരത്തു കൂടി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്. ലഹരി ഉപയോഗിക്കുന്നവരുടെയും അനാശ്യാസ പ്രവര്‍ത്തനങ്ങളുടെയും താവളമാണ് ഇവിടമെന്ന് ബിജെപി ചേര്‍ത്തല നഗരസഭാ കമ്മറ്റി കുറ്റപ്പെടുത്തി. പകലും രാത്രിയും ടൗണ്‍ഹാളിനു മുന്നിലെ ഗേറ്റ് അടച്ചിടാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. അരുണ്‍ കെ.പണിക്കര്‍, അഡ്വ.കെ.ആര്. അജിത്ത്, വി.കെ. രാജു, കെ.ടി. ഷാജി, വിജീഷ് നെടുമ്പ്രക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: