ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ദേശീയ ഏകതാദിനമായി ആഘോഷിക്കുന്നു. ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്കൂളുകളിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായുള്ള പ്രതിജ്ഞ എടുക്കും.
റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടങ്ങളും പോലീസ്-അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ മാര്ച്ച്പാസ്റ്റുകളും രാജ്യത്തെമ്പാടും നടക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും ദേശീയ ഏകതാ ദിവസത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞാ പരിപാടികള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്രമാനവ വിഭവ ശേഷി വകുപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും പരിപാടികള്‍ നടത്തും.
റണ്‍ ഫോര്‍ യൂണിറ്റി പരിപാടികളും സര്‍ക്കാരുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പോലീസ്, സായുധ പോലീസ്,എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്സ്,ഗൈഡ്സ്, ഹോംഗാര്‍ഡ് എന്നീ വിഭാഗങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റുകള്‍ 31ന് വൈകുന്നേരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: