ബെന്ഗാസി: ലിബിയന്‍ നഗരമായ ബെന്ഗാസിയില് ഉണ്ടായ സംഘര്‍ഷത്തില്‍ 29 പേര് കൊല്ലപ്പെട്ടു. ലിബിയന്‍ സൈന്യവും മുന്‍ മേജര്‍ ജനറല്‍ ഖലീഫ ഹഫ്റ്ററുടെ അനുകൂലികളും ചേര്‍ന്ന് നഗരത്തിലെ ഇസ്ലാമിക് ഭീകരസംഘടനാ നേതാക്കളുടെ വീടുകള്‍ ലക്ഷ്യമാക്കി നടത്തിയ പോരാട്ടമാണ് സംഘര്‍ഷത്തിനു കാരണമായത്.
ഒരാഴ്ചയായി നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 149 പേര് കൊല്ലപ്പെട്ടു. വ്യഴാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഇസ്ലാമിക് സംഘടനാ നേതാവ് അന്‍സര്‍ അല്‍ ഷരിയയും സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ വെടിയേറ്റ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: