ന്യൂയോര്‍ക്ക്: പശ്ചിമ ആഫ്രിക്കയിലെ ഗ്വിനിയയില്‍ എബോള രോഗ ബാധിതരെ ചികിത്സിച്ച് ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തിയ ഡോക്ടറില്‍ എബോള സ്ഥിരീകരിച്ചു. ക്രെയ്ഗ് സ്പെന്‍സര്‍ എന്ന ഡോക്ടര്‍ക്കാണ് രോഗബാധയുണ്ടായത്.
വ്യാഴാഴ്ച നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ഡോക്ടറെ ബെല്ലെവ്യൂ ഹോസപിറ്റല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. ഡിസീസസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ സെന്ററില്‍ വിശദമായ പരിശോധനയും നടത്തും. ഡോക്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒക്ടോബര്‍ 14നാണ് ഡോ.സ്പെന്‍സര്‍ ഗ്വിനിയയില്‍ നിന്നും ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയത്. യു.എസില്‍ എബോള രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ആളാണ് ഡോര്‍. ലൈബീരിയയില്‍ ആരോഗയപ്രവര്ത്തനത്തില് ഏര്‍പ്പെട്ട ശേഷം മടങ്ങിയെത്തിയ ഡാലസ് സ്വദേശി തോമസ് എറിക് ഡങ്കണ്‍ ഈമാസം ആദ്യം രോഗം ബാധിച്ച് മരിച്ചിരുന്നു. ഡങ്കനെ ചികിത്സ നഴ്സിനും രോഗം പിടികൂടിയെങ്കിലും യഥാസമയം ചികിത്സ ലഭിച്ചതിനാല്‍ രക്ഷപ്പെട്ടു.
എബോള രോഗം ബാധിച്ച് 4500 പേര് ഇതുവരെ മരിച്ചുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: