ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്യാന് ഗൂഗിളിന്റെ ആദരവ്. മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ കടന്നിട്ട് ഒരുമാസം തികയുന്ന ഇന്ന് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചു കൊണ്ടാണ് ആദരവ് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 24നാണ് മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പ്രധാന സംഭവങ്ങളുടെ വാര്‍ഷികങ്ങള്‍, പ്രമുഖ വ്യക്തികളുടെ ജന്മദിനങ്ങള് എല്ലാം ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്.
ഭാരതത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഡൂഡില്‍ കാണാനാകുക. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ആദ്യ പേടകമാണ് മംഗള്യാന്. ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാ പര്യവേക്ഷണ പേടകം കൂടിയാണ് ഇന്ത്യയുടെ മംഗള്യാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: