കോന്നി : ശാരീരിക വൈകല്യം അവഗണിച്ചും നിശാന്ത് സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ മേള ശ്രദ്ധേയമായി. ജില്ലയിലെ ബിഎസ്എന്‍എല്‍ ടെലികോം റീട്ടെയിലറായ കോന്നി മങ്ങാരം വട്ടത്തകിടിയില്‍ നിശാന്ത് തന്റെ കാലുകള്‍ തളര്‍ത്തിയ വിധിയെ മനക്കരുത്ത് കൊണ്ട് പരാജയപ്പെടുത്തുകയാണ്. വീടീന് സമീപം ബിഎസ്എന്‍എല്ലി ന്റെ പിന്തുണയോടെ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച മേള നാട്ടുകാര്‍ വന്‍ വിജയമാക്കി മാറ്റി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉള്‍പ്പടെ 80 ഓളം പുതിയ കണക്ഷനുകള്‍ ഒറ്റദിവസം കൊണ്ട് നല്‍കിയാണ് നിശാന്ത് തന്റെ പരിമിതികളെ കടത്തിവെട്ടി നേട്ടമുണ്ടാക്കിയത്.
നിശാന്ത് പ്രതിദിന ഫഌക്സിയും, പുതിയ കണക്ഷനും ഉള്‍െപ്പടെ ആയിരത്തിലധികം രൂപയുടെ ബിസിനസ് ചെയ്യുന്നുണ്ട്. ബിഎസ്എന്‍എല്ലി ന്റെ മാര്‍ക്കറ്റിംഗ് വിഭാഗം വളരെയധികം സഹായങ്ങളും ഈ ചെറുപ്പക്കാരന് നല്‍കുന്നുണ്ട്. വില്‍ക്കുന്ന ഉള്‍പ്പന്നങ്ങളുടെ കമ്മീഷന് തുക കൃത്യമായി മാര്‍ക്കറ്റിംഗ് വിഭാഗം നിശാന്തിന്റെ വീട്ടില്‍ എത്തിച്ച് കൊടുക്കുന്നു.
സ്വന്തമായുള്ള ലാപ്ടോപ്പാണ് ഈ സംരംഭത്തില്‍ നിശാന്തിന്റെ സഹായി. ബിഎസ്എന്‍എല്ലിന്റെ പിന്തുണയോടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് നിശാന്ത്. ഇത്തരം സംരംഭങ്ങള്‍ക്ക് തീര്‍ച്ചയായും ബിഎസ്എന്‍എല്‍ എപ്പോഴും കൈത്താങ്ങായിരിക്കുമെന്ന് പത്തനംതിട്ട ടെലികോം ജനറല്‍ മാനേജര്‍ പറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ റീട്ടെയിലര്‍ സര്‍വീസിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ളവര്ക്ക് വളരെ ലളിതമായ നടപടിക്രമങ്ങളാണ് നിലവിലുള്ളതെന്നും, മാര്‍ക്കറ്റിങ് വിഭാഗം അതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: