കോട്ടയം: മുന്‍ ഡിവൈ.എസ്.പി ആര്.ഷാജി പ്രതിയായ പ്രവീണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും പിടിയിലായ പ്രതി സജീഷിനെ (36) ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലും കോട്ടയം ഫസ്റ്റ്ട്രാക്ക് കോടതിയിലും ഹാജരാക്കി. തൃശൂര്‍ ്രൈകംബ്രാഞ്ച് ടെമ്പിള്‍ തെഫ്റ്റ് സ്വാകാഡാണ് സജീഷിനെ അറസ്റ്റ് ചെയ്തത്.ഒമ്പതു വര്‍ഷമായി ചെന്നൈയിലും ആന്ധ്രയിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി സജീഷിനെ കുടുക്കിയത് തൃശൂര്‍ ക്രൈംബ്രാഞ്ച് ടെമ്പിള്‍ തെഫ്റ്റ് വിംഗായിരുന്നു.
തൃപ്രയാര്‍ ക്ഷേത്രമോഷണക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലും ആന്ധ്രയിലും അന്വേഷണം നടത്തുന്നതിനിടയിലാണ് ചെന്നൈ പെരിയാര്‍ നഗര്‍ ചെറുപറമ്പില്‍ സജീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ്രൈകംബ്രാഞ്ചിന് ലഭിച്ചത്.സജീഷിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ച് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു പൊലീസ്.തുടര്‍ന്ന് ഇയാള്‍ വടകരയില്‍ എത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. 2005 ഫ്രെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. ആയിരുന്ന ആര്. ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന ഏറ്റുമാനൂര്‍ മേവക്കാട്ട് പവിത്രന്റ മകന് പ്രവീണിനെ കൊലപ്പെടുത്തി പല കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി തള്ളുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആര്.ഷാജിയായിരുന്നു. സജീഷ് ഒഴികെ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ സജീഷാണ് പ്രവീണിന്റെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.സംഭവത്തെ തുടര്‍ന്ന് മുങ്ങിയ സജീഷ് ആന്ധ്രയിലെ ചിറ്റൂരിലും ചെന്നൈയിലുമായി കഴിഞ്ഞുവരികയായിരുന്നു. തൃശൂര്‍ ്രൈകംബ്രാഞ്ച് ടെമ്പിള്‍ സ്ക്വാഡ് എസ്.പി ആര്.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. കെ.ജെ. ചാക്കോ, എ.എസ്.ഐ മാരായ ജയകുമാര്‍, ഗ്ലാഡ് സ്റ്റാന്‍, സീനിയര്‍ സി.പി.ഒമാരായ സുരാജ്, ലിന്റോ ദേവസി, സുഭാഷ്, സി.പി.ഒ സുബേര്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: