ന്യൂദല്‍ഹി: ഗ്രാമവികസനത്തിന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതിക്ക് ഇന്നു തുടക്കം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ പ്രേരണ ഗാന്ധിജിയുടെ സങ്കല്‍പ്പമാണ്. ജനനായകന് ജയപ്രകാശ് നാരായണിന്റെ ജന്മദിനമായ ഇന്നുതന്നെ ഈ പദ്ധതി തുടങ്ങാന്‍ തിരഞ്ഞെടുത്തത് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി. ഓരോ പാര്‍ലമെന്റംഗവും മൂന്നു ഗ്രാമം വീതം ഏറ്റെടുത്ത് അവയെ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ സ്വഭാവം.
മൂന്നു ഗ്രാമങ്ങളെ തിരഞ്ഞെടുത്ത് അവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അതുവഴി 2019 ആകുമ്പോഴേക്കും ആ ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുകയുമാണ് നടപടിക്രമം. സ്വാതന്ത്ര്യ ദിനപ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വമ്പന്‍ വികസന പദ്ധതി പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമാങ്ങളാക്കിമാറ്റിക്കഴിഞ്ഞാല് രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച് ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്.
മഹാത്മാഗാന്ധിയുടെ ഗ്രാമവികസന സങ്കല്‍പ്പമാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഗ്രാമീണ ഭാരതത്തിന്റെ ആത്മാവ് സജീവമായി നിലനിര്‍ത്തിക്കൊണ്ട് ഗ്രാമീണ ജനതയക്ക് ഗുണനിലവാരമാര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും, അവസരങ്ങളും ലഭ്യമാക്കും. ഗ്രാമീണരെ സ്വയം പര്യാപ്തരാക്കുകയും ചെയ്യും.
ലോക്സഭാംഗങ്ങള്‍ക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.
ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ ഓരോകുടുംബത്തേയുംസഹായിക്കുന്ന തരത്തിലാണ് വികസന പദ്ധതി തയ്യാറാക്കേണ്ടത്. എംപിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് മേനോട്ടം വഹിക്കുകയുംവേണം. ആരോഗ്യക്യാമ്പുകള്‍, പരാതി പരിഹാര ക്യാമ്പുകള്‍, ജനങ്ങളെ ഒരുമിപ്പിക്കല്‍ എന്നിവയ്ക്ക് എംപി മുന്നിട്ടറങ്ങണം. മദ്യപാനം, പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം, എന്നീസാമൂഹ്യതികള്ക്കെതിരെയുള്ള ബോധവല്‍ക്കരണം പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ്.
വിദ്യാഭ്യാസസൗകര്യങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കാന്‍, വയോജന വിദ്യാഭ്യാസം, ഇ-സാക്ഷരതഎന്നിവയും ആദര്ശഗ്രാമപദ്ധതിയുടെ ഘടകങ്ങളാണ്. സ്കൂളുകളില്‍ ടോയിലറ്റുകള്‍ നിര്‍മ്മിക്കുക, ലൈബ്രററിസ്ഥാപിക്കുക, സ്മാര്ട്ട്സ്കൂളുകള് സ്ഥാപിക്കുക, എന്നിവയ്ക്ക് പുറമെ എല്ലാത്തരം ആരോഗ്യ പ്രവര്‍ത്തനങ്ങളും ആദര്‍ശ ഗ്രാമത്തിലെ അജണ്ടയാണ്. പഞ്ചായത്തിന്റെ സ്വന്തംവരുമാനവും, കേന്ദ്ര-സംസ്ഥാന സാമ്പത്തിക കമ്മീഷന് ഫണ്ടുകളും പദ്ധതിയുടെ വിജയത്തിനായി വിനിയോഗിക്കും.
ആദര്ശ്ഗ്രാമ പദ്ധതിയില്കൂടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ബന്ധപ്പെട്ട മന്ത്രാലയവുംവകുപ്പുകളും വേണ്ട നടപടികള്‍ സ്വീകരിക്കും. സംസ്ഥാനതലത്തില്‍ ചുരുങ്ങിയത് രണ്ട് പൊതുപ്രവര്‍ത്തകരും വിദഗ്ദ്ധരും അനുബന്ധ വകുപ്പുകളും ഉള്പ്പെടുത്തിചീഫ്സെക്രട്ടറിതലവനായുള്ള അധികാരകമ്മിറ്റിക്ക് രൂപം നല്‍കും. സംസ്ഥാന നഗരവികസന വകുപ്പ് സെക്രട്ടറി കണ്‍വീനര്‍ അംഗമായി പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറാകും എസ്എജിവൈ നടത്തിപ്പിന്റെ നോഡല്‍ ഓഫീസര്‍. പ്രതിമാസ അവലോകനം അദ്ദേഹം നടത്തണം. അവലോകന യോഗങ്ങളില്‍ പാര്‍ലമെന്റ്അംഗങ്ങള്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: