മണിപ്പാല്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസാര്‍ഭാരതി മുന്‍ ചെയര്‍മാനുമായിരുന്ന എം.വി. കമ്മത്ത് (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കാരണം ഇന്ന് പുലര്‍ച്ചെ മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
2004ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്. 1921 സെപ്റ്റംബര്‍ ഏഴിന് കര്‍ണാടകയിലെ ഉടുപ്പിയിലായിരുന്നു ജനനം. 1941 ല്‍ ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദം നേടിയ അദ്ദേഹം മണിപ്പാല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ഹോണററി ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.
സണ്‍ഡേ ടൈംസിന്റെയും ദി ഇല്ലസ്ട്രേറ്റഡ് വീക്കലി ഓഫ് ഇന്ത്യയുടെയും എഡിറ്ററായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 40ലധികം പുസ്തകങ്ങള്‍ രചച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: