ചെന്നൈ: തമിഴ്നാട് കല്‍പ്പാക്കം ആണവനിലയത്തില്‍ സഹ്രപ്രവര്ത്തകന്റെ വെടിയേറ്റ് മൂന്ന് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ജവാന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.
പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചെന്ന് കരുതുന്ന വിജയ് പ്രതാപ് സിംഗിനെ അറസ്റ്റ് ചെയ്തതായി കാഞ്ചിപുരം പോലീസ് സൂപ്രണ്ട് സി. വിജയകുമാര്‍ വ്യക്തമാക്കി.
അന്വേഷണം തുടരുകയാണെന്നും വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: