അധ്വാനം ആരാധനയാണ് എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ചിരുന്ന തലമുറ ഇന്ന് അന്യം വന്നിരിക്കുന്നു. അധ്വാനത്തിന് പകരം പണം എന്ന ചിന്തയില്‍ പുതുതലമുറ നമുക്ക് ചുറ്റും ആര്‍ത്തിരമ്പുന്നു. ഈ കാഴ്ചകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു കാഴ്ചയിലേക്കാണ് ഡോ. തരുജിണ്ടല്‍ഷാ, ഡോ. ധരവ് ഷായും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആതുരശുശ്രൂഷയുടെ മഹനീയതയിലും മാനവികതയുടെ ഉദാത്തഭാവത്തിലും അടിയുറച്ച് വിശ്വസിച്ച് തങ്ങളുടെ കര്‍മ്മ പഥങ്ങളില്‍ സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് താങ്ങാകുവാന്‍ തീരുമാനിച്ചവരാണ് ഈ ദമ്പതികള്‍. ഡോ. തരുജിണ്ടല്‍ഷാ, ഡോ. ധരവ് ഷാ ഗൈനക്കോളജിയിലും, സൈക്യാട്രിയിലും, എംഡി എടുത്തവര്‍. ലഹരിക്കടിപ്പെട്ടുപോയവരുടെ ജീവിതത്തില്‍ താങ്ങായും തണലായും നില്ക്കുവാനുള്ള ഉദ്യമത്തിലാണ് ഇരുവരും. മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയ ജീവിതങ്ങള്‍, അവരുടെ കുടുംബങ്ങള്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോള്‍ മുതല്‍ തങ്ങള്‍ കണ്ട എണ്ണമറ്റ ദുരിതമുഖങ്ങള്‍… അമേരിക്കയിലോ മറ്റ് വിദേശരാജ്യങ്ങളിലോ ലക്ഷങ്ങള്‍ ശമ്പളംപറ്റാവുന്ന ജോലി തങ്ങളെ കാത്തിരിക്കുമ്പോഴും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും മദ്യം എന്ന മഹാവിപത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി മുന്നോട്ടുപോവുകയാണിവര്‍. 34 മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 180-ല്‍ ഏറെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഡോ. ധരവ്ഷാ ഇതിനകം നടത്തിക്കഴിഞ്ഞു. യുവജനങ്ങളെ സുഹൃത്തുക്കളുടെയും, മദ്യ,മയക്കുമരുന്ന് ലോബികളുടെയും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതിരിക്കാന്‍ സജ്ജമാക്കുക എന്നതാണ് ഈ ക്ലാസുകളിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്. അഹരീവീഹ, അററശരശേീി, അംമൃില ൈപ്രോഗ്രാമുമായി ഈ ഡോക്ടര്‍ ദമ്പതികള്‍, ബോംബെയില്‍ നിന്നും മദ്യഉപഭോഗത്തില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തിലും എത്തി. അവരുമായി ബീനാതമ്പി നടത്തിയ അഭിമുഖത്തില്‍ നിന്നും.
*നിങ്ങളുടെ പ്രവര്‍ത്തനമേഖലയായി എന്തുകൊണ്ട് ഈ വിഷയം തിരഞ്ഞെടുത്തു?
ഡോ. ധരവ്: മദ്യം മനുഷ്യജീവിതത്തെ എങ്ങനെ താറുമാറാക്കുന്നുവെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ നേരിട്ടറിയുകയായിരുന്നു. മദ്യപാനം മൂലമുണ്ടാകുന്ന പല രോഗങ്ങളെക്കുറിച്ചും സാമാന്യജനത്തിന് അത്ര അറിവില്ല. കുടിക്കുന്ന ആള്‍ക്ക് ലിവര്‍ സിറോസിസ് വരും. അത് മരണകാരണമാകുന്നു എന്നു മാത്രമാണ് പൊതുവായ ധാരണ. മദ്യപാനം മൂലമുള്ള ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍, പാന്‍ക്രിയാസ് രോഗങ്ങള്‍, ക്ഷയം എന്നിവയാല്‍ 33 ലക്ഷത്തോളം പേര് ഒരു വര്‍ഷം മരണമടയുന്നു. ഓരോ പത്തു സെക്കന്റിലും ഒരു മരണം മദ്യപാനം മൂലം സംഭവിക്കുന്നു. ആത്മഹത്യകളില്‍ 22 ശതമാനം മദ്യപാനികളാണ്. ആക്രമണങ്ങളിലും അടിപിടികളിലും മരണപ്പെടുന്നവരില്‍ 22ശതമാനം പേര് മദ്യപാനികളാണ്.
*എന്തുകൊണ്ട് അഡിക്ഷന് ട്രീറ്റ്മെന്റിന് പകരം പ്രിവന്‍ഷന്‍ അവെയര്‍നസ് തിരഞ്ഞെടുത്തു?
ഡോ. ധരവ്: ഒരു മദ്യപാനി ട്രീറ്റ്മെന്റിനെത്തുമ്പോഴേക്കും അവസ്ഥ മോശമായിട്ടുണ്ടായിരിക്കും. അപ്പോള്‍ ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ട്. ‘ജൃല്ലിശേീി ശ െയലേേലൃ വേമി രൗൃല’എന്നാണല്ലോ. ഇവിടെ യുവത്വം മദ്യത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. അതിനെ ശക്തമായ ബോധവല്‍ക്കരണത്തിലൂടെയാണ് നേരിടേണ്ടത്. ചികിത്സാകേന്ദ്രങ്ങള്‍ കൂട്ടുക എന്നതിലുപരി ബോധവവല്‍ക്കരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുക തന്നെയാണ് വേണ്ടത്. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉണ്ടാക്കുകയല്ലല്ലോ ചെയ്യേണ്ടത്. മറിച്ച് വൃത്തിയും വെടിപ്പുമുള്ള പകര്‍ച്ചവ്യാധികള്‍ തടയിടാന്‍ പറ്റുന്ന ജീവിതസാഹചര്യങ്ങള്‍, ചുറ്റുപാടുകള്‍ ഒരുക്കുകയാണല്ലോ ആവശ്യം. മദ്യം തന്റെ ജീവിതം നശിപ്പിച്ചു എന്നറിയുമ്പോഴേക്കും മദ്യാസക്തിയില്‍ നിന്ന് കരകയറുവാന്‍ പറ്റാത്തവിധം ഒരാള്‍ അടിപ്പെട്ടിരിക്കും. ഒരിക്കല്‍ കൂടി നിര്‍ത്തിയാല്‍ത്തന്നെ അല്‍പ്പം കഴിയുമ്പോള്‍ വീണ്ടും മദ്യത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നു. ബോധവല്‍ക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത് ആദ്യത്തെ ‘പെഗ്ഗ്’ തന്നെ വേണ്ട എന്നുവയ്ക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ്.
*പക്ഷേ ചില ഡോക്ടര്‍മാര്‍ പറയുന്നണ്ടല്ലോ മിതമായ തോതില്‍ മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന്. ശരിയാണോ?
ഡോ. തരു: ഭാരതത്തില്‍ എയിംസ് പോലുള്ള പത്ത് പ്രമുഖ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ചെറിയതോതില്‍ പോലും മദ്യം കഴിക്കുന്നത് ഹൃദയത്തെ മോശമായിത്തന്നെ ബാധിക്കുന്നു എന്നാണ്. ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന ഡോക്ടര്‍മാര്‍ ഒന്നുകില്‍ കാര്യമായി അതിനെപ്പറ്റി അറിയാത്തവര്‍, അല്ലെങ്കില്‍ മദ്യലോബിയുടെ കീഴാളന്മാര്.
*ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശക്തമായ പ്രചോദനം എന്തായിരുന്നു?
ഡോ. ധരവ്: ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഒരിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ”ഒരു ദിവസം നൂറ് പ്രാവശ്യം ഞാന്‍ എന്നെത്തന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്. എന്റെ ജീവിതത്തിന്റെ സന്തോഷം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒട്ടനവധി പേരുടെ അധ്വാനഫലമാണ്. മറ്റുള്ളവര്‍ക്കും അതേ അളവില്‍ സന്തോഷവും സമാധാനവും നല്കാന് ഞാന്‍ ബാധ്യസ്ഥനാണ്.” ഞങ്ങള്‍ ഇതില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. മാത്രമല്ല ഞങ്ങളുടെ ആത്മീയഗുരു പാണ്ഡുരംഗ് ശാസ്ത്രി അത്താവെലെ പകര്‍ന്നുതന്ന ജ്ഞാനം എല്ലാവരെയും സഹോദരീ സഹോദരന്മാരായി കാണാനാണ്. അങ്ങനെയെങ്കില്‍ നമ്മുടെ കുറെ സഹോദരങ്ങള്‍ മദ്യമെന്ന ചതിക്കുഴിയില്പ്പെടുമ്പോള് എങ്ങനെ നോക്കിനില്‍ക്കാനാവും.
*കേരളത്തിലിപ്പോള്‍ മദ്യവില്‍പ്പനയ്ക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. നിയമങ്ങളിലൂടെ ഇതിനെ തടയാന്‍ പറ്റുമോ?
ഡോ. ധരവ്: തീര്‍ച്ചയായും ഒരു പരിധിവരെ. മദ്യ ഉല്‍പ്പന്നങ്ങളില്‍ നികുതി വര്‍ദ്ധന, മദ്യ ഉല്‍പ്പന്ന പരസ്യനിരോധനം, മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ശക്തവും കര്‍ശനവുമായ നിയമങ്ങള്‍, മദ്യം സുലഭമായി ലഭിക്കുന്ന അവസ്ഥയ്ക്ക് തടയിടീല്‍ (ഇപ്പോള്‍ സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ പോലെയെങ്കിലും) എന്നിവയിലൂടെ ഈ മഹാവിപത്തിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. ആരോഗ്യാവബോധവും നിയമത്തിന്റെ പിന്‍ബലവും ഉണ്ടെങ്കില്‍ ആശാവഹമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റും. ഗുജറാത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്. എന്നിട്ടും ശനിയാഴ്ചകളില്‍ ചെറുപ്പക്കാര്‍ ദമന്‍, ഡ്യൂയിലേക്ക് പോയി മദ്യപിക്കുന്നു എന്നൊരാക്ഷേപമുണ്ട്. പക്ഷേ അപ്പോഴും ഓര്‍ക്കേണ്ട ഒന്നുണ്ട് അപൂര്‍വ്വം ചില യുവാക്കള്‍ അങ്ങനെ പോകുന്നു. അതും മദ്യനിരോധനമില്ലാത്ത അവസ്ഥയും തമ്മില്‍ അജഗജാന്തരമുണ്ടല്ലോ. ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ പോലും സുരക്ഷിതരായി സഞ്ചരിക്കാന്‍ സാധിക്കുന്നതിന്റെ പല കാരണങ്ങളിലൊന്ന് സമ്പൂര്‍ണ്ണ മദ്യനിരോധനം തന്നെ.
*നിരോധനം വ്യാജമദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കില്ലേ?
ഡോ. ധരവ്: പൂര്‍ണ്ണമായും മദ്യത്തിനടിമപ്പെട്ടവര്‍ അതെങ്ങനെയും കിട്ടാനും കുടിക്കാനും ശ്രമിക്കും. പക്ഷേ അത് ക്രമേണ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന് നിയന്ത്രിക്കാവുന്നതേയുള്ളൂ. മദ്യവിപത്തിനെക്കുറിച്ച് സര്‍ക്കാരിന് ഇത്രയും ബോധ്യമുള്ളപ്പോള്‍ എന്തുകൊണ്ട് പൂര്‍ണ്ണമായും നിരോധിക്കുന്നില്ല. സര്‍ക്കാരിന്റെ വരുമാനം കുറയുമെന്നുള്ള ഭയമല്ലേ? കുറേ കോടികള്‍ വരുമാനമുണ്ടാക്കിയിട്ട് അതിലൊരു ചെറിയ ശതമാനം മദ്യപന്മാര്ക്ക് ചികിത്സയ്ക്കായി ചെലവാക്കുന്നു. ഇതു വളരെ വിചിത്രമായ അവസ്ഥയാണ്. ആര്‍ജ്ജവത്തോടെ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ബ്രൗണ്‍ ഷുഗര്‍ പോലെയുള്ള മയക്കുമരുന്നിന്റെ ഉപയോഗം കര്‍ശന നിയമങ്ങളിലൂടെ നേരിടുന്നതിനാല്‍ അതു മൂലമുള്ള വിപത്ത് താരതമ്യേന കുറവല്ലേ. സര്‍ക്കാരിനും മദ്യലോബിക്കും കച്ചവടം ലാഭം കൊയ്യാനുള്ളതാകുമ്പോള് സാധാരണക്കാരന്റെ കുടുംബങ്ങളാണ് തകരുന്നത്.
ഡോ. വര്‍ഗ്ഗീസ് കുര്യന് ഭാരതത്തിന്റെ ധവള വിപ്ലവത്തിന്റെ പിതാവ് – അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുക. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് മാനവവിഭവവും മാനവശേഷിയുമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നിയമനിര്‍മ്മാതാക്കളും നിയമങ്ങള്‍ പ്രയോഗത്തില്‍ വരുത്തേണ്ടിവരും. അദ്ദേഹം ഭാരതീയരെ എത്രത്തോളം ഹൃദയവായ്പോടെയാണ് കണ്ടിരുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ വേണ്ടി ജനങ്ങളെ കുരുതി കൊടുക്കുന്ന ഈ സമ്പ്രദായം തീര്‍ച്ചയായും നിര്‍ത്തിയേ പറ്റൂ.
*ഇതില്‍ വ്യക്തിയുടെ ചോയ്സിന് ഒരു സ്ഥാനവും ഇല്ലേ?
ഡോ. തരു: വ്യക്തിസ്വാതന്ത്ര്യവും ചോയ്സുകളും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയെക്കൂടി ലക്ഷ്യമിട്ടായിരിക്കണം. എന്തുകൊണ്ട് നാം ബാലവേല നിരോധിച്ചിരിക്കുന്നു എന്നു ചിന്തിക്കൂ. വ്യക്തിയെ സ്വയബോധത്തില്‍ നിന്ന് അകറ്റി അവസാനം സ്വന്തം വ്യക്തിത്വം എന്നൊന്ന് ഇല്ലാത്ത അവസ്ഥയില്‍ എത്തിക്കുകയാണ് മദ്യം ചെയ്യുന്നത്.
*സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ ഒട്ടനവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലേ?
ഡോ. ധരവ്: മദ്യവ്യവസായം അതിനോടനുബന്ധമായ തൊഴില്‍മേഖലകള്‍ തൊഴിലായി കണക്കാക്കണം.എങ്കില്‍ അത് സമൂഹത്തിന് ദോഷം ചെയ്യാത്തവ ആയിരിക്കണം. പോക്കറ്റടിക്കാരും മോഷ്ടാക്കളും ക്വട്ടേഷന്‍ സംഘവുമൊക്കെ അവരുടെ തൊഴിലായിത്തന്നെക്കണ്ട് ചെയ്യുകയാണവ. അങ്ങനെയെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ആരോപിച്ച് ആ പ്രവൃത്തികളും നിയന്ത്രിക്കരുതല്ലോ. വ്യക്തിക്കും സമൂഹത്തിനും നാശകാരണമായ ഒന്നും തന്നെ തൊഴിലായി കണക്കാക്കാന്‍ വയ്യ. മദ്യ വ്യവസായത്തില്‍ നിന്ന് തൊഴില്‍ ലഭിച്ച് ജീവിക്കുന്ന ഏത്ര കുടുംബങ്ങള്‍ ഉണ്ടോ അതിന്റെ പതിനായിരമോ ലക്ഷമോ ഇരട്ടി കുടുംബങ്ങള്‍ മദ്യം മൂലം നരകിക്കുന്നു.
*മദ്യം നിയമപരമായി നിരോധിച്ചാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്നല്ലേ?
ഡോ.ധരവ്: നിയമം, അതു ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും സ്ഥിരോത്സാഹത്തോടെയും നടപ്പാക്കല്‍, ഒപ്പം മദ്യപാനത്തിനെതിരെയുള്ള വളരെ കാര്യക്ഷമമായ ബോധവല്‍ക്കരണം എന്നിവ കൂടിച്ചേര്‍ന്നാല്‍ തീര്‍ച്ചയായും ജനങ്ങളെ മയക്കിക്കിടത്തുന്ന ഒരു മഹാവിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാവും. സാക്ഷരതയിലും ആരോഗ്യസംരക്ഷണത്തിലും മുന്നില്‍ നില്ക്കുന്ന കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഇച്ഛാശക്തിയുള്ള പക്ഷം തീര്‍ച്ചയായും സമ്പൂര്‍ണ്ണ മദ്യനിരോധനവും അതുവഴി മദ്യവിമുക്തമായ കേരളം സൃഷ്ടിക്കുവാന്‍ സാധിക്കും എന്നു തന്നെയാണ്. ഞങ്ങളുടെ പക്ഷം സ്കൂള്‍ കോളേജ് തലത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നത് കൂടുതല്‍ പ്രയോജനകരമായ രീതിയാണ്. ഫേസ്ബുക്കിലെ healthy and happy- എന്ന പേജിലൂടെ ഞങ്ങള്‍ ഈ മെസേജ് എത്തിക്കുവാന്‍ ശ്രമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും [email protected] എന്ന മെയില്‍ അഡ്രസ്സില്‍ കോണ്ടാക്റ്റ് ചെയ്യുക. .- https:-youtubegLPJD3AYIE- എന്ന ലിങ്കില്‍ ഇതിനെക്കുറിച്ചുള്ള ലെക്ച്ചര്‍ കാണാം.
പകര്‍ച്ചവ്യാധി പോലെ പകര്‍ന്നുപിടിക്കുന്ന മദ്യാസക്തിക്കു തടയിടാന്‍ നാം ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അകഉഇ കിറശമ എന്ന ചഏഛയും അതിന്റെ സാരഥിയായ ജോണ്സണ് ഇടയാറന്മുളയും ഈ രംഗത്ത് കാര്യമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.
ബില്‍ഗേറ്റ്സ് സ്പോണ്സര് ചെയ്യുന്ന ”അനന്യ” എന്ന കര്‍മ്മപരിപാടിയില്‍ പങ്കാളികളായി ബീഹാറിലാണ് ഡോ. ധരവ്ഷായും, ഡോ. തരുവും. വൃത്തിഹീനമായ ആശുപത്രികള്‍, മനുഷ്യത്വരഹിതമായ ഇടപെടലുകള്‍, രോഗികളെ തൊടാന്‍ പോലും അറപ്പുള്ള ഡോക്ടര്‍മാര്‍ ഒക്കെ കൂടി ബീഹാറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. ഇതുകൊണ്ടാവും ബില്‍ഗേറ്റ്സും പത്നിയും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീഹാറിലെ ആശുപത്രികള്‍ തെരഞ്ഞെടുത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: