കുമരകം: പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലെ കുഴിയില്‍ അംഗന്‍വാടി പണിയാനുള്ള സ്ഥലം പുല്ലും ചപ്പുചവറുകളും നിറച്ച് നികത്താനുള്ള ശ്രമത്തിനെതിരെ വന്‍പ്രതിഷേധം. കുമരകം പതിനൊന്നാം വാര്‍ഡിലെ കളവേലി തച്ചാറക്കടവ് റോഡിനു സമീപമുള്ള കുഴിയാണ് അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി പുല്ലും മാലിന്യങ്ങളും നിറച്ച് നികത്തുന്നത്. കുമരകം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ കെട്ടിടനിര്‍മ്മാണം.
കെട്ടിട നിര്‍മ്മാണത്തിനു മുമ്പ് അടിത്തറ എറ്റവും ശക്തമാക്കേണ്ടതുണ്ട്. അതിനായി കൈപ്പൂഴിയും കായല്മണ്ണും ഉപയോഗിച്ച് നികത്തേണ്ട കഴിയിലാണ് വെയിസ്റ്റും പുല്ലും ഉപയോഗിച്ച് നികത്തുന്നത്. ഇതിലൂടെ വന്‍ അഴിമതി നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തറ ബലപ്പെടുത്താതെ കെട്ടിടം പണിയുന്നത് ദുരന്തത്തിനിടയാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
ഇപ്പോള്‍ത്തന്നെ കുമരകത്ത് പലയിടങ്ങളിലും അംഗന്‍വാടി പണിതിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനമില്ലാത്ത നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: