കോട്ടയം: കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല വിദ്യാര്‍ത്ഥി സമ്മേളനവും ലഹരി വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രഖ്യാപനവും 10നു കോട്ടയം ഗിരിദീപം കോളജില്‍ നടക്കും.
10നു രാവിലെ 11ന് ഗിരിദീപം കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് അധ്യക്ഷത വഹിക്കും. മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രഖ്യാപനം നടത്തും. മന്ത്രി പി.ജെ. ജോസഫ് മുഖ്യപ്രഭാണം നടത്തും. ഫാ. ടി.ജെ. ആന്റണി, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഡോ. വര്‍ഗീസ് കൈപ്പനടുക്ക, ഡോ. സെബാസ്റ്റിയന് ഐക്കര, ഫാ. ജേക്കബ് വെള്ളമരുതുങ്കല് എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ വിദ്യാര്‍ത്ഥിസംഘടനയുടെ ചുമതല വഹിക്കുന്ന പ്രസാദ് കുരുവിള, സാബു ഏബ്രഹാം, ജോസ് കവിയില്‍, ഏബ്രാഹം ഫ്രഞ്ചി, എബിന് കെ. ജോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: