മുഹമ്മ: വൈദ്യുതോപകരണങ്ങള്‍ ഊരിമാറ്റുന്നതിനിടെ ഇടിമിന്നലേറ്റ് യുവതിക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയോടെ പെയ്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് യുവതിക്ക് പരിക്കേറ്റത്. മുഹമ്മ 11-ാം വാര്‍ഡ് കാട്ടിപ്പറമ്പില്‍ മധുവിന്റെ മകള്‍ അഞ്ജു (22)വിനാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മിന്നല്‍ ആരംഭിച്ച ഉടനെ വൈദ്യുതോപകരണങ്ങള്‍ ഊരി മാറ്റുന്നതിനിടെ ബള്‍ബ് പൊട്ടിത്തെറിച്ച് മുഖത്തും കണ്ണുകളിലും വീണാണ് അപകടം. ഇവരുടെ വീട്ടിലെ വയറിങ് പൂര്‍ണമായും കത്തിപ്പോയത് കൂടാതെ തെങ്ങും കുലച്ച വാഴകളും നശിച്ചു. സമീപത്തെ മൂന്ന് വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. കാട്ടിപ്പറമ്പില്‍ ബേബി, ജിത്ത്, കാര്യാക്കോസ് എന്നിവരുടെ വീടുകളിലാണ് ട്യൂബ്, ഫാന്‍ തുടങ്ങിയവ നശിച്ചത്. പ്രദേശത്ത് വൈദ്യുതിബന്ധവും താറാമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: