ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പി. അശോക് ഗജപതി രാജു പറഞ്ഞു. ഇതോടൊപ്പം ആന്ധ്രാപ്രദേശില്‍ കൂടുതല്‍ വിമാന സര്‍വീസുകളും ആരംഭിക്കും.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, രാജമുന്ദ്രി എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. കടപ്പ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ശ്രീകാകുളത്ത് മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
നിലവിലുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ അധികമായാല്‍ മാത്രമേ വിശാഖപട്ടണത്ത് പുതിയ വിമാനത്താവളം നിര്മിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയെത്തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: