കുട്ടനാട്: മൂന്നു യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ചമ്പക്കുളത്തെ ജനകീയ കൂട്ടായ്മ അഞ്ച് മണിക്കൂര്‍ കൊണ്ട് സ്വരൂപിച്ചത് 25,38,881 രൂപ. 15 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ചങ്ങനാശേരി പ്രത്യാശയുടെയും ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഏകമനസോടെയുള്ള പ്രവര്‍ത്തനമാണ് ചികിത്സാ ധനസഹായ സമാഹരണം വന്‍ വിജയമാകാന്‍ കാരണമായത്. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ രണ്ടുവരെയാണ് ഓരോ വാര്‍ഡ് തലസമിതികളും ഫണ്ട് സമാഹരണം നടത്തിയത്.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കണ്ടങ്കരി ചങ്ങലംപറമ്പ് വീട്ടില്‍ പാര്ക്കിന്സണ് രോഗബാധിതനായ ഓട്ടോറിക്ഷ തൊഴിലാളി രാജുമോന് ദേവസ്യയ്ക്ക് ഡീപ് ബ്രെയിന്‍ സ്റ്റിമുലൈസേഷന്‍ ശസ്ത്രക്രിയക്കും ഇതേ വാര്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ മനോജ്കുമാര്‍,10-ാം വാര്‍ഡ് കൊല്ലമാരുപറമ്പില്‍ ബാര്‍ബര്‍ തൊഴിലാളിയായ അനില്‍കുമാറിനു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുമായാണ് പണം സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: