ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തിരിച്ചടിയായി കേന്ദ്ര നിര്‍ദേശം. പദ്ധതിയുടെ ടെണ്ടര്‍ വ്യവസ്ഥകള്‍ മാറ്റണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ എംപവേര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ചു. തുറമുഖത്തിനു ഫണ്ട് അനുവദിക്കണമെങ്കില്‍ സുപ്രധാന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തണമെന്നാണ് കേന്ദ്രം നിലപാട് .
അതേസമയം, റീണ്ടെടര് സാധ്യത തള്ളിക്കളയാനാവില്ലെന്ന് മദര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുന്നത് പദ്ധതിക്കു തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: