മറയൂര്‍ : മറയൂരിലെ കരിമ്പ് കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ബി. മുരളീധരന് അഭിപ്രായപ്പെട്ടു. സി.പി.എം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് മറയൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി മറയൂര്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ കരിമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ മറയൂരിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമ്പ് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദക്ഷിണമേഖലാ പ്രസിഡന്റ് പ്രതാപ ചന്ദ്ര വര്‍മ്മ, ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. ബിജു, ജില്ലാ ഭാരവാഹികളായ പി.ആര് വിനോദ്, സോജന് ജോസഫ്, കെ. കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ജെ. ജയകുമാര്‍, ശ്രീനഗരി രാജന്, സുരേഷ് വി.എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: