പമ്പാവാലി: കാര്‍ഷിക മലയോര പിന്നാക്ക മേഖലയായ മൂലക്കയത്ത് പുതിയപാലം നിര്‍മ്മിച്ച് കടത്തുവള്ളം സഞ്ചാരത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്ന് ബിജെപി. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍, അടക്കം വരുന്ന ജനങ്ങളുടെ ഏക സഞ്ചാരമാര്‍ഗ്ഗമായ കടത്തുവള്ളം പമ്പാനദിയിലെ വെള്ളപ്പൊക്കം മൂലം ആശങ്കയിലാണ്. മൂലക്കയത്ത് പുതിയപാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി അപേക്ഷകളും മറ്റും നല്‍കിയിട്ടും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും അവഗണ തുടര്‍ന്നാല്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂലക്കയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട അമ്പതോളം പേര് ബിജെപിയിലേക്ക് ചേരുന്നതിന്റെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാവാലി മേഖലാ പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സോജി മുഖ്യപ്രഭാഷണം നടത്തി. ബിജു വേങ്ങഴ, വി.പി. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: