പൂച്ചാക്കല്‍: ഉദ്യോഗസ്ഥ-ഭൂമാഫിയാ കൂട്ടുകെട്ട്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമിനല്കാന് തീരുമാനം. ജനരോഷം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാദ്ധ്യത. പെരുമ്പളം പഞ്ചായത്ത് നാലാംവാര്‍ഡിലാണ് സംഭവം.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീടുവെയ്ക്കുവാന്‍ പട്ടികജാതി വികസന വകുപ്പിന്റെയും-ബ്ലോക്ക് പഞ്ചായത്തിന്റെയും ഭൂമിനല്‍കുന്ന പദ്ധതിയിലാണ് ഉദ്യോഗസ്ഥ-ഭൂമാഫിയ കൂട്ടുകെട്ട് വ്യക്തമാകുന്നത്. വീടുവയ്ക്കുവാന്‍ വാസയോഗ്യമായ സ്ഥലം നല്‍കണമെന്ന് സര്ക്കാന് തീരുമാനമുണ്ടെങ്കിലും പെരുമ്പളം പഞ്ചായത്തില്‍ നിയമം കാറ്റില്‍ പറത്തിയാണ് എട്ട് കുടുംബങ്ങള്‍ക്ക് വീടുവെയ്ക്കാനുള്ള സ്ഥലം വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ അനുമതി നല്കിയിരിക്കുന്നതത്രെ. അനുമതി നല്കിയ സ്ഥലത്തിന്റെ ആറ് സെന്റും വലിയകുളമാണ്. ഈ കുളം ഉള്‍പ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് ചിലര്‍ വാങ്ങിയതിനുശേഷം മറ്റ് കുടുംബങ്ങള്‍ക്ക് മറിച്ചുനല്‍കി പട്ടികജാതി കുടുംബങ്ങളെ കബളിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഗുണഭോക്താക്കളില്‍ ചിലരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആരോപണമുണ്ട്. കുളം നികത്താന്‍ മണ്ണ് ഇറക്കിത്തുടങ്ങിയതോടെ ജനങ്ങള്‍ സംഘടിച്ച പ്രതിഷേധം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരും ഭൂമാഫിയ സംഘവും ഇവരെ എതിര്‍ത്ത് പൂഴിയിറക്കുകയായിരുന്നു.
പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആദ്യം വില്ലേജ് ഓഫീസര്‍ കുളം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ചതോടെ ജനങ്ങള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുളം നികത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗവിഭാഗങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പെരുമ്പളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നികത്തിയ ഭൂമിയില്‍ കൊടിസ്ഥാപിച്ച് പ്രതിഷേധിച്ചു.
ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ ഒരുവിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത സ്ഥലം വാങ്ങിക്കുന്നതിനും വീടുവെയ്ക്കുന്നതിനും അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: