മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ലാബ് ടെസ്റ്റ് നടത്താന്‍ എത്തിയ രോഗിക്ക് നല്കിയ രസീത് ചെങ്ങന്നൂര്‍ താലൂക്കാശുപത്രി വികസന സമിതിയുടേത്. തെക്കേക്കര പോനകം പരുമലശേരില് സോമനാഥന്‍പിള്ള (57)യ്ക്കാണ് ഇത്തരം രസീത് ലഭിച്ചത്. രക്തം പരിശോധിക്കാന്‍ കൊടുത്തപ്പോള്‍ കിട്ടിയ 250 രൂപയുടെ രസീതാണ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി വികസന സമിതിയുടെ പേരിലുള്ളത്.
ഇത് സംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ രസീത് വാങ്ങി ചെങ്ങന്നൂര്‍ വെട്ടി മാവേലിക്കര എന്ന് എഴുതിക്കൊടുത്തു. ജില്ലാ ആശുപത്രിയെക്കുറിച്ച് പരാതികള്‍ ഏറെ ഉയരുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. എല്ലാ ആഴ്ചയിലും ജില്ലാ പഞ്ചായത്തില്‍ നിന്നും 25,000 രൂപ വരെ ദിവസചെലവിനായി നല്കുന്നതായിട്ടാണറിവ്. എന്നാല്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ വന്‍ ആക്ഷേപം ഉയരുമ്പോഴാണ് മറ്റൊരു ആശുപത്രിയുടെ രസീത് നല്കി വീണ്ടും വിവാദം സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: