കോട്ടയം: ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എയുടെ പക്കലുണ്ടെങ്കില്‍ അദ്ദേഹമത് പരസ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. ഗാന്ധി വധത്തില്‍ ആര്‍എസ്എസിനു പങ്കില്ല എന്ന തന്റെ പ്രസ്താവനയെക്കുറിച്ച് രമേശ് ചെന്നിത്തല ്യൂനടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ഈ കേസില്‍ നടന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധി വധത്തില്‍ ആര്‍എസ്എസ് പങ്കിന് തെളിവില്ല എന്നു താന്‍ പറഞ്ഞത്. അതിലും വലിയ എന്തെങ്കിലും തെളിവ് കൈവശമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അത് പരസ്യപ്പെടുത്തണം.
ഗാന്ധി വധത്തിനു തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനയച്ച കത്തില്‍ സംഭവത്തില്‍ ആര്.എസ്.എസിനു പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ പട്ടേല്‍, ആര്‍എസ്എസിനു പങ്കുള്ളതായി തെളിവില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പഞ്ചാബ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായത്തിലും ആര്‍എസ്എസിന്റെ പങ്കിനു തെളിവില്ല എന്നു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് കപൂര്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചു. ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കാന്‍ ഈ കമ്മീഷനും കഴിഞ്ഞില്ല. ഈ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്. രമേശ് ചെന്നിത്തലയെ പോലെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ കണ്ണുവയ്ക്കേണ്ടകാര്യം തനിയ്ക്കില്ലെന്നും അതുകൊണ്ട് സത്യം സത്യമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: