മുഹമ്മ: റസൂല്‍ പൂക്കുട്ടിയുടെ വിളക്ക് പാറയില്‍ നിന്നും ഒരു പരസ്യ പ്രചാരകന്‍. മാന്ത്രിക ശബ്ദം കൊണ്ട് ജനത്തെ ആകര്‍ഷിക്കുന്ന കൊല്ലം ജോണ്‍, 65-ാം വയസിലും പരസ്യപ്രചരണ രംഗത്ത് സജീവമാണ്. കൊല്ലം അഞ്ചല്‍ ഏരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് വിളക്കുപാറ സ്വദേശിയാണ്. റസൂല്‍ പൂക്കുട്ടിയുടെ അതേ നാടാണ്.
നവംബര്‍ 18ന് നറുക്കെടുക്കുന്ന രണ്ട് കോടിയുടെ പൂജാ ബംബറിന്റെ അനൗണ്‍സ്‌മെന്റ് റിക്കാര്‍ഡ് ചെയ്യാന്‍ മുഹമ്മ ലൂഥറന്‍സ് എല്‍പി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന രോഹിണി ഓഡിയോസില്‍ എത്തിയതാണ് ജോണ്‍. ആലപ്പുഴയില്‍ വിദ്യാധരന് വേണ്ടിയും മറ്റ് ഏജന്‍സികള്‍ക്ക് വേണ്ടിയുമാണ് പ്രധാന പ്രാരണം. കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ജോണിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്.
ഗുപ്തജ്ഞാന്‍ എന്ന ഹിന്ദി സിനിമയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ജോണ്‍ 1965ല്‍ തമിഴ്‌നാട്ടില്‍ വൈദ്യുതവകുപ്പില്‍ താത്കാലികമായി സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്തു. 66 മുതല്‍ സ്വകാര്യ ഭാഗ്യക്കുറികളുടെ അനൗണ്‍സറായി. ആറ്റിങ്ങല്‍ അംബേദ്കര്‍ കോളേജിന് വേണ്ടി ഭാഗ്യക്കുറി അനൗണ്‍സ്‌മെന്റില്‍ വിജയം കണ്ടതോടെ ഈ രംഗത്ത് ഉറച്ചു നിന്നു.
കൊല്ലത്ത് നടന്ന മാജിക് ഷോ എക്‌സിബിഷന്‍ ജോണിന് മറക്കാനാവാത്ത അനുഭവം. 69 മുതല്‍ 70 വരെ കൊല്ലത്ത് നഗരസഭാ കൗണ്‍സില്‍ സംഘടിപ്പിച്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം, കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫി മത്സരം, പെന്റാംഗുലര്‍ ഫുട്‌ബോള്‍ മത്സരം തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലും ശബ്ദം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിവി ഗ്രിഗറി ഗോള്‍ഡ് മെഡല്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി വീട്ടമ്മയാണ്. മക്കള്‍: കവിത, ക്രിസ്റ്റി, സംഗീത. ഇവര്‍ വിവാഹിതരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: