ആലപ്പുഴ: ബലിപ്പെരുന്നാളിന്റെ പുണ്യദിനത്തിന് ഇനി ആറു നാളുകള്‍ മാത്രം അവശേഷിക്കെ നഗരത്തിലെ ഒരു മുസ്ലിം പള്ളിയിലെ ഇമാമിനെ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടത് വിവാദമാകുന്നു.
കൊട്ടാരക്കര സ്വദേശിയായ ഇമാമിനെ സ്വന്തം അമ്മയെ ശുശ്രൂഷിക്കാന്‍ പള്ളിക്കമ്മറ്റി അനുവദിച്ചതിലും ഒരുദിവസം കൂടുതല്‍ അവധിയെടുത്തതിനാണ് പള്ളിക്കമ്മറ്റി നിഷ്കരുണം പുറത്താക്കിയതത്രെ. മുസ്ലിം മതത്തിലെ തന്നെ സവര്‍ണരെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിന്റെ പള്ളിയിലാണ് സംഭവം. മാസം രണ്ടുദിവസം മാത്രമാണ് ഇമാമിന് അവധി അനുവദിച്ചിരുന്നത്. അമ്മയ്ക്ക് രോഗമായതിനാല്‍ ഒരുദിവസം കൂടി അവധിയെടുത്തതിനാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.
ബലിപ്പെരുന്നാള്‍ വരെയെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന ഇമാമിന്റെ അപേക്ഷയും ഭരണക്കാര്‍ ചെവിക്കൊണ്ടില്ല. പിന്നീട് നഗരത്തിലെ മുസ്ലിങ്ങളുടെ പൊതുസംഘടനയെന്ന അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന് അപേക്ഷ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ ഏറ്റവും വലിയ പുണ്യദിനമായി വിശ്വസിക്കുന്ന ഈദുള്ഫിത്വര് കാലയളവില്‍ തന്നെ ഒരു പുരോഹിതനെ ന്യായമായ അവകാശങ്ങള്‍ പോലും നല്‍കാതെ പടിയിറക്കിയതില് മതവിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ തന്നെ മറ്റുചില പള്ളികളിലെ ഖബര്‍ വെട്ടികള്‍ അടക്കമുള്ളവരുടെ അവസ്ഥയും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: