ആലപ്പുഴ: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ കുടുംബശ്രീ സിഡിഎസുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അഴിമതിക്കാരായ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ മാറ്റിനിര്‍ത്തി ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ജില്ലാ മിഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. ഭവനശ്രീ വായ്പകളിലെ അഴിമതികളെ കുറിച്ചും വ്യാജ ഉത്പ്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും കുടുംബശ്രീയെ രാഷ്ട്രീയ ലാക്കോടെ മാത്രം കാണുന്നവരെ മാറ്റിനിര്‍ത്തി സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: