ന്യൂദല്‍ഹി: മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് രാജിവച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന്‍കീഴിലായത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കേന്ദ്രത്തിനു നല്കിയ റിപ്പോര്‍ട്ടിലും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
ു. പൃഥ്വിരാജ് ചവാന്റെ രാജി സ്വീകരിച്ചതായി ഗവര്‍ണറുടെ ഔദ്യോഗിക സ്ഥിരീകരണവും ഇന്നലെ വന്നിരുന്നു. എന്‍സിപി സഖ്യം വിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിച്ചതായി അറിയിച്ച ഗവര്‍ണര്‍ പകരം ക്രമീകരണമുണ്ടാകും വരെ തുടരാന്‍ ചവാനോടു നിര്‍ദേശിച്ച.
മഹാരാഷ്ട്രയിലെ 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ്-എന്‍സിപി ബന്ധം തകര്‍ന്നതിനു പിന്നാലെയാണ് വെള്ളിയാഴ്ച പൃഥ്വിരാജ് ചവാന് രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: