കാക്കനാട്: മംഗള്‍യാന്‍ ചൊവ്വയില്‍ കാല് കുത്തും മുന്‍പേ ബംഗളൂരുവില്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി ശിപായിമാര്‍ മുതലുള്ള 216 ജീവനക്കാര്‍ക്ക് ഹസ്തദാനം നല്‍കി തന്റെ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.
കാക്കനാട് ജില്ലാപഞ്ചായത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇത് പറയുമ്പോള്‍ താന്‍ ബി.ജെ.പി.ക്കാരനാണെന്നു ആരെങ്കിലും പറഞ്ഞാല്‍ തനിക്കതില്‍ ഒട്ടും വിഷമമില്ലെന്നും ജോര്‍ജ് പറഞ്ഞു.
മംഗള്‍യാന്‍ ജ്വലിച്ചപ്പോള്‍ 120 കോടി ജന മനസ്സാണ് ജ്വലിച്ചതു.വെറും 450 കോടി രൂപാ കൊണ്ടാണ് ആദ്യ ദൗത്യം നാം വിജയിച്ചത്.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: