ന്യൂദല്‍ഹി: ആം ആദ്മി ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. അശോക്അഗര്വാള് പാര്‍ട്ടിയില്‍ നിന്ന്രാജിവച്ചു. പാര്‍ട്ടി സ്ഥാപിതമായതു മുതലുള്ള നേതാവാണ്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയെന്ന ധാരണയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി, ലക്ഷ്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു.
പ്രസ്ഥാനത്തിന് വികാരമില്ലാതായി. പാര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ്കമ്പനിയെപ്പോലാണ്പ്രര്ത്തിക്കുന്നത്. പാര്‍ട്ടി മേധാവി അരവിന്ദ് കേജ്രിവാളിനയച്ച കത്തില്‍ അശോക്വിവരിക്കുന്നു.
പാര്‍ട്ടിയെ ഏറ്റെടുക്കാന്‍ സമൂഹത്തിലെ ഉന്നതരെ അനുവദിച്ചിരിക്കുകയാണ്.പ്രവര്‍ത്തകരെ നിരാശ ബാധിച്ചിരിക്കുന്നു.പ്രതിബദ്ധതയ്ക്ക് അര്‍ഥമില്ലാതായി.അശോക് തുടര്‍ന്നു.
അശോകിന്ററാജി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിക്ക് കനത്തയടിയാണ്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതിയോടും അശോക് അഗര്‍വാളിന് കടുത്ത എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: