ന്യൂദല്‍ഹി: ലാലുവിന്റെ രാഷ്ട്രീയ ജനതാ ദളില്‍ നിന്ന് രാജിവച്ച പ്രമുഖ നേതാവ് രാം കൃപാല്‍ യാദവ് ബിജെപിയിലേക്ക്. ബീഹാറിലെ പാടലീപുത്രത്തില്‍ യാദവ് ലാലുവിെന്റ മൂത്ത മകള്‍ മിസയ്ക്കെതിരെയാണ്മത്സരിക്കുക.
ഇന്നലെ യാദവ് ബിജെപി അധ്യക്ഷന്രാജ്നാഥ്സിംഗിനെ കണ്ട് ചര്‍ച്ച നടത്തി. ലാലുവിെന്റ വലംകൈയായിരുന്ന രാംകൃപാല്‍ യാദവ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിവിട്ടത്. പാടലീപുത്രത്തില്‍ മല്സരിക്കാനാഗ്രഹിച്ച യാദവിനെ തഴഞ്ഞ് മിസയ്ക്ക് ലാലുസീറ്റു നല്‍കുകയായിരുന്നു. നിലവില്‍ ആര്‍ജെഡിയുടെ ഏകരാജ്യസഭാംഗമാണ് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: