ന്യൂദല്‍ഹി: സദ്ഭരണവും സമഗ്ര പുരോഗതിയും ഐക്യവും വാഗ്ദാനം ചെയ്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ആദര്‍ശ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ഭരണം ഉറപ്പായതിനാല്‍ യാഥാര്‍ത്ഥ്യബോധം പ്രകടമാക്കുന്ന വാഗ്ദാനങ്ങള്‍ മുന്നില്‍ വെക്കുന്ന പത്രിക ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെ തടഞ്ഞും നികുതി മേഖലയിലെ സമഗ്ര പരിഷ്ക്കരണം ഉറപ്പുനല്‍കിയുമാണ് ഡോ. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ പത്രിക പുറത്തിറക്കിയത്. പ്രധാന വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്.
*കള്ളപ്പണ്ണം തടയാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്
*കരിഞ്ചന്ത ഇല്ലാതാക്കാന്‍ പ്രത്യേക കോടതികള്‍
*ദേശീയ കാര്‍ഷിക ചന്തകള്‍
*അഴിമതി ഇല്ലാതാക്കാന്‍ പൊതുമേഖലയില്‍ ഇ-ഗവേണന്‍സ്
*കേന്ദ്ര ഭരണത്തില്‍ മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തി ടീം ഇന്ത്യ
*വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഐ ടി ഹബ്ബാക്കും
*കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം
*തെലങ്കാനയ്ക്കും സീമാന്ധ്രയ്ക്കും പ്രത്യേക പരിഗണന
*പിപിപി മോഡലിലേക്ക് ജനപങ്കാളിത്തവും
*ഇന്ത്യ ആദ്യം എന്ന ചിന്ത എല്ലാ മേഖലകളിലേക്കുമെത്തിക്കും
*നീതിന്യായ മേഖലയില്‍ സമഗ്ര പരിഷ്ക്കരണം
*പോലീസ് സേനകള്‍ക്ക് ദേശീയ നിലവാരമുണ്ടാക്കും.
*ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും നിര്‍ബന്ധമാക്കും
*പിന്നോക്കവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി
*ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ പങ്കാളിത്തം
*മദ്രസകള്‍ നവീകരിക്കും വഖഫ് ഭൂമി തിരിച്ചുപിടിക്കും.
*ഗ്രാമീണ-നഗര മേഖലയില്‍ ഗതാഗത സൗകര്യം കൂട്ടും.
*പുതിയ 100 നഗരങ്ങള്‍, ഇരട്ട നഗരങ്ങള്‍ ഉപഗ്രഹ നഗരങ്ങള്‍
*കുട്ടികളുടേയും വൃദ്ധരുടേയും സംരക്ഷണത്തിന് പദ്ധതികള്‍
*വികലാംഗക്ഷേമത്തിന് ഇ-വിദ്യാഭ്യാസവും ഏകീകൃത തിരിച്ചറിയല്‍ രേഖയും
*യുവാക്കള്‍ക്കായി ദേശീയ യുവഉപദേശക കൗണ്‍സില്‍.
*സ്ത്രീകള്‍ക്കായി ആരോഗ്യപദ്ധതികളും വിവിധ തൊഴില്‍ പരിശീലനവും
*സര്‍വ്വകലാശാലകള്‍ക്ക് അന്തര്‍ദ്ദേശീയ നിലവാരം
*സാമ്പത്തിക അച്ചടക്കവും ശക്തമായ സാമ്പത്തിക നയങ്ങളും
*വിലക്കയറ്റം തടയാന്‍ വിലസ്ഥിരതാ ഫണ്ട്
*കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും
*കര്‍ഷകര്‍ക്ക് 50 % ലാഭം ഉറപ്പാക്കും
*വ്യാവസായിക മേഖലയ്ക്കായി ചുവപ്പുനാടകള്‍ ഒഴിവാക്കും
*ലോകോത്തര നിലവാരത്തിലുള്ള തുറമുഖങ്ങള്‍ നിര്‍മ്മിക്കും
*കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക ദൗത്യം
*തൊഴില്‍ മേഖലയില്‍ പെന്‍ഷനും ആരോഗ്യസുരക്ഷാ പദ്ധതിയും ഉറപ്പാക്കും
*ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍
*രാജ്യത്തെമ്പാടും വ്യാവസായിക ഇടനാഴികള്‍
*പുതിയ റെയില്‍പ്പാളങ്ങളും മികച്ച സുരക്ഷാ സംവിധാനങ്ങളും
*കൃഷി, വിനോദ സഞ്ചാര മേഖലകളില്‍ പ്രത്യേക തീവണ്ടികള്‍
*തീരമേഖലയില്‍ പൊതുകുടിവെള്ള വിതരണ സംവിധാനം
*എല്ലാ വീടുകളിലും പൈപ്പുവഴി കുടിവെള്ളലഭ്യത
*രാജ്യത്തിനായി പുതിയ ദേശീയ ഊര്‍ജ്ജ നയം
*ഹിമാലയസംരക്ഷണത്തിനായി ദേശീയ ദൗത്യം
*ബാഹ്യവെല്ലുവിളികള്‍ ഉറച്ച നിലപാടിലൂടെ നേരിടും
*ഭീകരവിരുദ്ധ നടപടികളേയും എന്‍ഐഎയും ശക്തിപ്പെടുത്തും
*പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ തദ്ദേശീയവല്‍ക്കരണം
*കൂടുതല്‍ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം
*ഭരണഘടനയിലൂന്നി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും
*ഗര്‍ഭാവസ്ഥയിലുള്ള പശുക്കളെ കൊല്ലുന്നത് നിയമംമൂലം നിരോധിക്കും
*രാജ്യമെങ്ങും ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കും
*ജമ്മുകാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുനഃപരിശോധിക്കും
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: