ന്യൂദല്‍ഹി: ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മീരാകുമാര്‍ വോട്ട് ചെയ്തില്ല. ബീഹാറിലെ സസാറാമിലെ സ്ഥാനാര്‍ഥിയായ മീര അവിടെയാണിപ്പോള്‍. അതിനാലാണ് ദല്‍ഹിയില്‍ എത്തി വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്.
ദല്‍ഹി ന്യൂഫ്രണ്ട്സ് കോളനിയിലാണ് 69കാരി മീരയുടെ വോട്ട്. മൂന്നാമതും ലോക്സഭയിലേക്ക് മല്‍സരിക്കുന്ന മീരാകുമാര്‍ കടുത്ത ത്രികോണ മല്സരമാണ്സസാറാമില് നേരിടുന്നത്. ബിജെപിയുടെ ചേടി പാസ്വാനും ജനതാ ദള്‍(യു)വിെന്റ കെ.പി രാമയ്യയുമാണ് എതിരാളികള്‍. മീരാകുമാറിെന്റ അച്ഛന് ജഗജീവന്‍ റാം 1952 മുതല്‍ 1984 വരെ എട്ടു തവണവിജയിച്ചസീറ്റാണിത്.
ജമ്മുവിലെ ജോഗി ഗെയ്റ്റിലുള്ള ബൂത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രിയും മുന്ജമ്മുകാശ്മീര് മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് ആദ്യം വോട്ട്നിഷേധിച്ചത് അമ്പരപ്പായി. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പോളിംഗ് ഓഫീസര്‍ അറിയിച്ചു.
ഒടുവില്‍ കോണ്‍ഗ്രസിെന്റ പ്രാദേശിക നേതാവ് എത്തി ആസാദിനെ പരിചയപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. മുതിര്‍ന്ന ദേശീയ നേതാവാണ് ആസാദെന്നും തങ്ങള്‍ക്ക് അദ്ദേഹം വോട്ട് ചെയ്യുന്നതില്‍ തര്‍ക്കമൊന്നും ഇല്ലെന്നും ബിജെപിയും അറിയിച്ചു. ഇതേത്തുടര്ന്നാണ്പോളിംഗ് ഓഫീസര്‍ അയഞ്ഞതും ആസാദിനെ വോട്ട് ചെയ്യാന്‍ അനുവദിച്ചതും. ജമ്മുവിലാണ് ആസാദിന് വോട്ടെങ്കിലും ഉദ്ധംപൂരിലെ സ്ഥാനാര്‍ഥിയാണ് അദ്ദേഹം.
പ്രിയങ്കയും വധേരയും ഒന്നിച്ചെത്തി വോട്ട് ചെയ്തു
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മകള്‍ പ്രിയങ്കയും മരുമകന് റോബര്‍ട്ട് വധേരയും രാവിലെ തന്നെ ഒരുമിച്ചെത്തി വോട്ട് ചെയ്തു. ലോധി റോഡിലുള്ള ബൂത്തിലായിരുന്നു അവര്‍ക്ക് വോട്ട്. തുടര്‍ന്ന് അവര്‍ മഷിപുരണ്ട കൈവിരലുകള്‍ ഉയര്‍ത്തിക്കാട്ടി.
മോദി തരംഗമില്ലെന്ന് പ്രിയങ്ക
ന്യൂദല്‍ഹി: രാജ്യത്ത്മോദി തരംഗം ഇല്ലെന്ന് പ്രിയങ്ക. വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. സോണിയ മല്‍സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മല്‍സരിക്കുന്ന അമേഠിയിലും മാത്രമേ താന്‍ പ്രചാരണത്തിന് ഇറങ്ങുകയുള്ളുവെന്ന് പ്രിയങ്ക പറഞ്ഞു.
സോണിയ, രാഹുല്‍, കേജ്രിവാള്
നിര്‍മ്മാണ ഭവനിലെ ബൂത്തില്‍ അജയ് മാക്കന്, അരവിന്ദര്‍ സിംഗ് ലൗലി,ഹാരൂണ്‍ യൂസഫ് എന്നിവര്‍ക്കൊപ്പമെത്തിയാണ് സോണിയ വോട്ട് ചെയ്തത്. അരവിന്ദ് കേജ്രിവാളും രാവിലെ വോട്ട് ചെയ്തു. ദല്‍ഹിയിലെ ഏഴു സീറ്റുകളും ആം ആദ്മി നേടുമെന്ന് കേജ്രിവാള് അവകാശപ്പെട്ടു.കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലും രാവിലെ തന്നെവോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: