ബിജ്നോര്‍: അടിയന്തരാവസ്ഥക്കാലത്തെ നിര്‍ബന്ധിത വന്ധ്യംകരണത്തിനും അയോധ്യയിലെ തര്ക്കസ്ഥലത്തെശിലാന്യാസത്തിനും രാജീവ് ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും അള്ളാഹു ശിക്ഷിച്ചതാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്. കാര്‍ഗില്ലിലെ വിജയം ഹിന്ദു സൈനികരുടെയല്ല മുസ്ലീം സൈനികരുടെ നേട്ടമാണെന്ന പ്രസ്താവന നടത്തി വിവാദമുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി നേതാവാണ് പുതിയ വിവാദവുമായി ഇറങ്ങിയിരിക്കുന്നത്.കാര്‍ഗില്‍ പ്രസംഗത്തിെന്റ പേരില്‍ യു.പിയില്‍ ഖാെന്റ റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബാബ്റി മസ്ജിദിെന്റ കവാടങ്ങള്‍ തുറക്കാന്‍ ഉത്തരവ് നല്കിയത്രാജീവ് ഗാന്ധിയാണ്. വന്ധ്യംകരണം നിര്‍ബന്ധിച്ച് നടത്തിയത് സഞ്ജയാണ്. രണ്ടു പേരെയും അള്ളാഹു ശിക്ഷിച്ചു.1980ല്‍ ദല്‍ഹിയില്‍ വിമാനം തകര്‍ന്നാണ് സഞ്ജയ് ഗാന്ധി മരിച്ചത്.1991 മെയ്21ന് തമിഴ്പുലികള്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു.
മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് ആപത്താണെന്നു പറഞ്ഞ ഖാന് ഇത് തെരഞ്ഞെടുപ്പല്ല, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ യുദ്ധമാണെന്നും പ്രഖ്യാപിച്ചു.
ആണ്‍കുട്ടികള്‍ക്ക് തെറ്റുപറ്റുമെന്നും അതിനാല്‍ മാനഭംഗത്തിന് വധശിക്ഷ നല്‍കരുതെന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വിവാദമുണ്ടാക്കിയിരുന്നു. അതിനു തൊട്ടുപിന്നാലെ മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികളെയും അവിഹിത ബന്ധമുള്ള സ്ത്രീകളെയും തൂക്കിക്കൊല്ലണമെന്ന് പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടിയുടെ മറ്റൊരു നേതാവ് അബി ആസ്മിയും വിവാദകോലഹാലമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: