ന്യൂദല്‍ഹി: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഭീഷണിയുമായി സമാജ് വാദി പാര്‍ട്ട നേതാവ് അസംഖാന് രംഗത്ത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്ന തെന്നാരോപിച്ച അസംഖാന് കമ്മീഷന് അതിന്റെ സത്യസന്ധത തെളിയിക്കേ ണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് സിബിഐ ആകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി നേതാവ് അമിത് ഷാ പറഞ്ഞതിനോട് തന്റെ പ്രസ്താവനയെ താരതമ്യപ്പെടുത്തരുത്. തന്റെ പ്രസംഗങ്ങളും പൊതുപരിപാടികളും നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നീതിയുക്തമല്ല, അസംഖാന് പറയുന്നു.
കാര്‍ഗില്‍ യുദ്ധം ജയിച്ചത് മുസ്ലീം പട്ടാളക്കാരാണെന്ന വിവാദ പ്രസ്താവനയും നരേന്ദ്രമോദിയുടെ കൈകളില്‍ നിരപരാധികളുടെ രക്തമാണെന്നുമുള്ള പ്രസ്താവനകളേ തുടര്‍ന്നാണ് അസംഖാനെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചത്. ഇതോടെയാണ് കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്നെ അസംഖാന് രംഗത്തെത്തിയിരിക്കുന്നത്.
മുസാഫര്‍ നഗര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഉത്തര്‍പ്രദേശിലേയും കേന്ദ്രത്തിലേയും സര്‍ക്കാരുകള്‍ക്കെതിരെ കലാപബാധിതര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന അമിത്ഷായുടെ പ്രസംഗത്തെ വിവാദമാക്കി മാറ്റിയത് എസ്.പി നേതാക്കളും മാധ്യമങ്ങളും ചേര്‍ന്നാണ്. അസംഖാന്റെ വാര്ഗ്ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളെ ന്യായീകരിക്കുന്നതിനായിട്ടായിരുന്നു അമിത്ഷായ്ക്കെതിരായ മാധ്യമ നീക്കം. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടു നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പുനപരിശോധനാ അപേക്ഷ നല്കി സമാധാനപൂര്‍വ്വമായ നിലപാടാണ് അമിത്ഷായും ബിജെപിയും സ്വീകരിച്ചത്. അമിത്ഷാ നടത്തിയ പ്രസംഗം കമ്മീഷന് പരിശോധിക്കണമെന്നും മാധ്യമങ്ങള്‍ ചിത്രീകരിച്ച തരത്തിലുള്ള യാതൊരു പരാമര്‍ശങ്ങളും പ്രസംഗത്തിലില്ലായിരുന്നെന്നും ബിജെപി വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ അമിത്ഷായ്ക്കുള്ള വിലക്ക് കമ്മീഷന് പിന്‍വലിച്ചേക്കുമെന്ന വിവരം പുറത്തുവന്നതോടെയാണ് കമ്മീഷനെതിരെ ഭീഷണിയുമായി അസംഖാന് രംഗത്തെത്തിയിരിക്കുന്നത്. അമിത്ഷായെ കുറ്റവിമുക്തനാക്കിയാല്‍ തനിക്കെതിരായ നടപടിയും പിന്‍വലിപ്പിക്കാനാണ് അസംഖാന് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: