ഗുണ( മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തില്‍ ഗ്വാളിയോര്‍ രാജകുടുംബാംഗവും മാധവറാവു സിന്ധ്യയുടെ മകനുമായ ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെപി സ്ഥാനാര്‍ഥി ജയ്ഭാന്‍ സിംഗ് പാവയ്യയെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.
മാധവ റാവു സിന്ധ്യക്കെതിരെ മല്‍സരിച്ച പാവയ്യ അന്ന് കോണ്‍ഗ്രസ് നേതാവിനെ വെള്ളംകുടിപ്പിച്ചിരുന്നു.98ലെ തെരഞ്ഞെടുപ്പില്‍ മാധവ റാവു സിന്ധ്യയുടെഭൂരിപക്ഷം വെറും 26000വോട്ടായി കുറഞ്ഞിരുന്നു. തുടര്‍ന്ന് സിന്ധ്യ അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി.മോദി തരംഗത്തില്‍ ഉജ്വലവിജയം കൊയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് 53കാരനായ പാവയ്യ. നാലാമതും ഇവിടെ ജനവിധി തേടുകയാണ് 43കാരനായ ജ്യോതിരാദിത്യ. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിയാണ്.2002ല്‍ വിമാനം തകര്‍ന്ന് പിതാവ് മരിച്ചതിനു ശേഷം 2004ലും2009ലും ജ്യോതിരാദിത്യ ഇവിടെ വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: