മധുര: ആണ്-പെണ് വിഭാഗത്തില്‍ പെടാത്ത ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ടവരെ മൂന്നാം ലിംഗമായി അംഗീകരിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തമിഴ്നാട് മധുര മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍ നിന്നു സ്ഥാനാര്‍ത്ഥി. 53 വയസ്സുള്ള ഭാരതി കണ്ണമ്മയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥിയാണ് കണ്ണമ്മ.
എന്നാല്‍ പ്രചാരണം വേഗത്തിലാക്കണമെന്നും മധുരയിലെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയാണെന്നും കണ്ണമ്മ പറഞ്ഞു. ഹിജഡകളെ ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. കണ്ണമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും ഈ വിഭാഗത്തില്‍ പെട്ട രണ്ടുപേര്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ളവര്‍ പുരുഷന്/സ്ത്രീ എന്ന കോളത്തിലല്ലാതെ മറ്റ് വിഭാഗത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തില്‍ 28,000 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: