ലക്നൗ: ചൂടേറിയ വാഗ്വാദം ഒടുവില്‍ തീക്കളിയില്‍ കലാശിച്ചു. ടെലിവിഷന്‍ സംവാദത്തിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ബിഎസ്പി നേതാവിനെ കെട്ടിപ്പിടിച്ചപ്പോള്‍ ഏവരും ഞെട്ടിത്തരിച്ചിരുന്നു. യുവാവിന്റെ അതിസാഹസത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ് ഇപ്പോള്‍.
ഉത്തര്‍ പ്രദേശിലായിരുന്നു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍പുരിലെ തികോനിയ പാര്‍ക്കില്‍ ദൂരദര്‍ശന്റെ ‘ജാന്മത് 2014’ എന്ന പരിപാടി അരങ്ങുകൊഴുക്കുകയായിരുന്നു. നേതാക്കളും വോട്ടര്‍മാരും സംവാദത്തിലേര്‍പ്പെട്ടു. പൊടുന്നനെ വേദിയിലേക്കു കയറിയ ംവാ ജില്ലക്കാരനായ ദുര്‍ഗേഷ് കുമാര്‍ സിംഗ് എന്ന യുവാവ് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി. പിന്നാലെ ബിഎസ്പി ലീഡര്‍ കമൃസമ്മ ഫൗജിയെ കെട്ടിപ്പുണര്‍ന്നു. രാം കുമാര്‍ സിംഗ്, ചൗധരി ഹൃദയ റാം വര്‍മ്മ തുടങ്ങിയ നേതാക്കള്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘രക്ഷാ ദൗത്യ’ത്തിനിടെ അവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റു. 95 ശതമാനം പൊള്ളലേറ്റ യുവാവും 75 ശതമാനം പൊള്ളലേറ്റ ഫൗജിയും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: