ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്. ലക്നൗവിലെ പിഡബ്ല്യൂഡി പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ എതിര്ക്കുന്നില്ലേയെന്ന ചോദ്യത്തിന് രാജ്യം മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ആര്‍ക്കും തടയാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ഇപ്രാവശ്യം ലക്നൗവിലെ വോട്ടിങ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു സ്വയംഭരണാധികാരമുള്ള സംഘടനയാണ്. ബിജെപിയും താനും അതിനെ ബഹുമാനിക്കുന്നു. അതുകൊണ്ട് കമ്മീഷന് പറഞ്ഞതിന് മറുപടി പറയുന്നില്ലെന്നും സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: