ഹൈദരാബാദ്: 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീമാന്ധ്രയിലെ ദരിദ്രരായ ജനങ്ങളെ പ്രതിനിധികരിക്കുന്നത് 25 കോടീശ്വരന്മാര്. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് അളവില്‍ കവിഞ്ഞ സ്വത്തുക്കളുള്ളത്. സീമാന്ധ്രയിലെ വ്യത്യസ്ത സീറ്റുകളില്‍ മത്സരിക്കുന്ന 25ഓളം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരും കോര്‍പ്പറേറ്റുകളുമാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ അയോദ്ധ്യാ രാമി റെഡ്ഡി അല്ലയാണ് ഏറ്റവും വലിയ കോടീശ്വരന്. 654കോടി സ്വത്തുക്കളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.
കുര്‍നൂലിലെ സ്ഥാനാര്‍ത്ഥി ബൂട്ടാ രേണുകാ 242കോടിയോടെ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. വിജയവാഡയിലെ രാജേന്ദ്ര പ്രസാദ് 137കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്. വൈഎസ് ആര് കോണ്‍ഗ്രസിലെ നേതാക്കളുടെ സ്വത്തുക്കള്‍ 2009 ല്‍നിന്ന് ഇരട്ടിയായിരിക്കുകയാണിപ്പോള്‍. തെലുങ്കാനയുടെ മറുഭാഗത്തെക്കാള് ഇരട്ടി കോടീശ്വരന്മാരാണ് സീമാന്ധ്രയിലുള്ളത്. ഈ പ്രദേശത്ത് ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ക്ക് 100 കോടിയിലധികം സ്വത്തുക്കളുണ്ടെന്ന് പ്രഖ്യപ്പിച്ചിരുന്നു. ജയദേവ് ഗലാ ഉള്‍പ്പെടെ മൂന്ന് വ്യവസായപ്രമുഖന്മാര്, ഗുണ്ടൂരിലെ തെലുങ്ക്ദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് 683കോടിയുടെ ആസ്തിയുണ്ട്.
തെലുങ്കാനയിലെ ഏറ്റവും വലിയ സമ്പന്നനന് കൊണ്ടാ വിശ്വേശ്വര്‍ റെഡ്ഡിയാണ്. ചവേലാ ലോക്സഭാ മണ്ഡസത്തിലെ തെലുങ്കാനാ രാഷ്ട്ര സമിതിയുടെ സ്ഥാനാര്‍ത്ഥിയാണ്.528 കോടിയുടെ ആസ്തി. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മുഴുവല്‍ സ്ഥാനാര്‍ത്ഥിയുടെ കോടീശ്വരന്മാരാണെങ്കില്‍, തെലുങ്കുദേശം പാര്‍ട്ടിയുടെ 95 ശതമാനവും കോണ്‍ഗ്രസിലെ 84 ശതമാനവും കോടീശ്വരന്മാര്തന്നെയാണ്. തെലുങ്കാനയിലെ സ്ഥാനാര്‍ത്ഥികളുടെ ശരാശരി വരുമാനം 8.46കോടിയാണ്. സീമാന്ധ്രയിലേത് 11.61കോടിയാണ്. സീമാന്ധ്രയില്‍ മത്സരിക്കുന്ന 328 സ്ഥാനാര്‍ത്ഥികളില്‍ 34ശതമാനവും കോര്‍പ്പറേറ്റുകളാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ 25 ശതമാനം മാത്രമാണ് കോര്‍പ്പറേറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ. 176സ്ഥാനാര്‍ത്ഥികള്‍ വരുമാനനികുതി രേഖകള്‍ വെളിപ്പെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: