ഹൈദ്രാബാദ്: പൊതുപ്രക്ഷേപണ സംവിധാനമായ പ്രസാര്‍ ഭാരതി കോണ്‍ഗ്രസിന്റെ പ്രചാര്‍ ഭാരതിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വെങ്കയ്യനായിഡു. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രസാര്‍ ഭാരതി പ്രവര്‍ത്തിക്കുന്നതെന്നും ഈ കാലയളവിലെല്ലാം ബിജെപിയേയും നരേന്ദ്രമോദിയേയും ബോധപൂര്‍വം ഒഴുവാക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രസാര്‍ ഭാരതിയുടെ 100 ദിവസത്തെ കവറേജുകള്‍ പരിശോധിക്കുകയാണെങ്കില്‍ സത്യം എല്ലാവര്ക്കും ബോധ്യമാകും. മോദിയെ പൂര്‍ണമായി അകറ്റി നിര്‍ത്തി, രാഹുലിനെയും കോണ്‍ഗ്രസിനേയും പിന്തുണക്കുന്ന രീതിയാണ് അവര്‍ കൈക്കൊള്ളുന്നതെന്ന് വെങ്കയ്യ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ പ്രസാര്‍ ഭാരതിയെ ദുരുപയോഗം ചെയ്യുകയാണെന്നും വെങ്കയ്യ തുടര്‍ന്നു.
സര്‍ക്കാരിന്റെ നിഴലില്‍ നില്ക്കുന്നതിനാല് ദൂരദര്‍ശന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും അതിനാല്‍ സ്വയം ഭരണാവകാശം നല്‍കണമെന്ന കത്ത് ബോര്ഡിനുമുന്നിലും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിയായ മനീഷ് തീവാരിക്കു മുന്നിലും പ്രസാര്‍ ഭാരതി സിഇഒ ജവഹര്‍ സിര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തിവാരി ഈ ആവശ്യം നിരസ്സിക്കുകയാണ് ചെയ്തത്.
ദൂരദര്‍ശനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നരേന്ദ്ര മോദിയുടെ അഭിമുഖത്തില്‍ പ്രിയങ്ക മകളെ പോലെയാണെന്ന് പറഞ്ഞതായുള്ള പ്രസ്താവന വളരെയേറെ വിവാദങ്ങള്‍ ഉണ്ടാക്കി. മോദിയുടെ അഭിമുഖത്തിലെ പ്രസ്താവന ദൂരദര്ശന് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: