ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരുന്ന നരേന്ദ്ര മോദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിെന്റ സുരക്ഷാ, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. മോദിയടക്കം ഏതു നേതാവുമായും പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണ്. അസീസ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കാശ്മീര്‍ പാകിസ്ഥാെന്റ രക്ത ധമനിയാണെന്ന് കഴിഞ്ഞ ദിവസം പാക് കരസേനാ മേധാവി രഹീല്‍ ഷെയറെഫ് പറഞ്ഞിരുന്നു. രഹീലിെന്റ വിവാദപ്രസ്താവനയ്ക്ക് തൊട്ടുപിന്നാലയൊണ് അതിനെ തള്ളുന്ന മട്ടിലുള്ള അസീസിെന്റ കമനൃ. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ന സമയത്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായത്. അസീസ് ഓര്‍മ്മിപ്പിച്ചു.
1999ല്‍ വാജ്പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയിരുന്നു. അന്നും നവാസ് ഷെരീഫായിരുന്നു പാക് പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ഉഷാറാക്കാനുദ്ദേശിച്ചുള്ള ലാഹോര്‍ പ്രഖ്യാപനത്തില്‍ ഇരു നേതാക്കളം ഒപ്പിടുകയും ചെയ്തിരുന്നു. ആണവ സൈനിക കാര്യങ്ങളില്‍ പരസ്പര വിശ്വാസം വളര്‍ത്താനുള്ള നടപടികളെടുക്കാന്‍ അന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ളബന്ധം സാധാരണമാക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹം അസീസ് പറഞ്ഞു. ഇന്ത്യയുമായി സമാധാനം എന്നതായിരുന്നു നവാസ് ഷെരീഫിെന്റ തെരഞ്ഞെടുപ്പ് വാഗ്ദാനം. അദ്ദേഹം പ്രധാനമന്ത്രിയായ ഉടന്‍ അതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു.അസീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: