പാറ്റ്ന: ജയിലില്‍ കിടന്ന് ഭാര്യയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബീഹാറില്‍നിന്നുള്ള വിവാദ മുന്‍ എംപി മൊഹമ്മദ് ഷഹാബുദ്ദീനെ ജയില്‍ മാറ്റി. ക്രിമിനല്‍ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷഹാബുദ്ദീന് ജയിലില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിച്ച് എതിരാളികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി വന്നിരുന്നു. ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ തീരുമാനം വന്നത്.
സിവാന്‍ ജയിലില്‍നിന്ന് ഗയാ ജയിലിലേക്കാണ് ഷഹാബുദ്ദീനെ മാറ്റിയത്. ഇയാളുടെ ഭാര്യ ഹിനാ ഷഹാബ് ലാലു പ്രസാദിന്റെ ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയായി സിവാന്‍ മണ്ഡലത്തില്‍ മത്സരിക്കുകയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: