വാരാണസി: ദോഷിപുര… മുസ്ലീം നെയ്ത്തുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ഇവരില്‍ നല്ലൊരു പങ്കും ഷിയാ മുസ്ലീങ്ങളുമാണ്. പവര്‍ കട്ടും മറ്റനവധി പ്രശ്നങ്ങളും കാരണം ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയാണിവിടെ.. യന്ത്രത്തറികളും കൈത്തറികളും പലപ്പോഴും നിശബ്ദമാണിപ്പോള്. അവ നിലയ്ക്കുമ്പോള്‍ വീടുകളില്‍ പുക ഉയരില്ല…
ഇപ്പോള്‍ ദോഷിപുര വാര്‍ത്തകളില്‍ നിറയുകയാണ്. ഇവിടുത്തെ പവര്‍കട്ടോ പട്ടിണിയോ അല്ല വാര്‍ത്തകളില്‍. ഇവിടുത്തെ മുസ്ലീങ്ങള്‍ ഒന്നടങ്കം മോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതാണ് വാര്‍ത്തകളില്‍.
ആകെത്തകര്‍ന്ന തുണിനെയ്ത്ത് വ്യവസായം മോദി വന്നാല്‍ വീണ്ടും പച്ചപിടിക്കുമെന്നാണ് ഞങ്ങളുടെയൊക്കെ പ്രതീക്ഷ.ഹാജി ഹമീദുള്‍ ഹസന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാരാണസിയിലെ നെയ്ത്ത് വ്യവസായം മരണക്കിടക്കയിലാണ്. മോദിജി വന്ന് മരവിച്ചുകിടക്കുന്ന വ്യവസായത്തിന് പുതുജീവന്‍ പകരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തെന്റ നെയ്ത്തു ശാലയിലിരുന്ന് ഹസന് തുടര്‍ന്നു.
ഇവിടുത്തെ മൂന്നര ലക്ഷം മുസ്ലീങ്ങളില്‍ അരലക്ഷത്തോളം പേര് ഷിയാകളാണ്. അവരില്‍ വലിയൊരു വിഭാഗവും ജീവിക്കുന്നത് ദോഷിപുരയിലാണ്. ഇക്കുറി ബിജെപിക്ക് വോട്ടു ചെയ്യാനാണ് ഷിയാ മുസ്ലീങ്ങളുടെ തീരുമാനം. സുന്നികളുടെ വോട്ട് ആം ആദ്മിക്കും കോണ്‍ഗ്രസിനും വിഭജിച്ചുപോകും. എന്നാല്‍ ഷിയാകള്‍ ഒറ്റക്കെട്ടാണ്. അത് മൊത്തം ബിജെപിക്കും, അതായത് മോദിക്ക്. തങ്ങളുടെ ഓരോ അംഗവും മോദിക്ക് വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവരുടെ വോളന്റിയര്‍മാര്‍ വീടു വീടാന്തരം കയറിയിറങ്ങുന്നുമുണ്ട്.
ഞങ്ങള്‍ മോദിയെ ഭയക്കുന്നില്ല. കോണ്‍ഗ്രസും മറ്റു മതേതരപ്പാര്‍ട്ടികളും തങ്ങളില്‍ ബിജെപിഭയം വിതച്ച് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.ഇക്കുറി മോദി ഭയം ഉണ്ടാക്കാനായിരുന്നു ശ്രമം. മോദി ഞങ്ങളെ ഉപദ്രവിക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. അഖില ഭാരതീയ ഷിയാ മഹാസഭ പ്രസിഡനൃ ഹൈദര്‍ അബ്ബാസ് പറഞ്ഞു. അബ്ബാസിെന്റ ജനപിന്തുണയും വിപുലമായ ബന്മങ്ങളും ബിജെപിക്ക് വളരെയേറെ ഗുണകരമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: