വാരാണസി: മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ രാജ്യത്തിെന്റ സമ്പദ് വ്യവസ്ഥ വീണ്ടും ശരിയായ പാതയിലാകുമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രത്തില്‍ സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎയ്ക്കേ കഴിയൂ.
അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ ബിജെപിയുടെ നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം പിയെ തെരഞ്ഞെടുക്കാനല്ല, രാജ്യത്തിെന്റ പ്രധാനമന്ത്രിയെ തന്നെ തെരഞ്ഞെടുക്കാനുള്ള ചരിത്രപരമായ അവസരമാണ് വാരാണസി നിവാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ജനങ്ങള്‍ക്ക് കേജ്രിവാള് കടുത്ത അനുഭവമാണ് നല്‍കിയത്. കോണ്‍ഗ്രസിെന്റ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചതു വഴി അവര്‍ വോട്ടര്‍മാരെ വഞ്ചിക്കുകയാണ് ചെയ്തത്. കേജ്രിവാള് ഭരണം ദല്‍ഹിക്ക് ഒരു ദുരന്തമായിരുന്നു.ആം ആദ്മിക്ക് വ്യക്തമായ ഒരാദര്‍ശം ഇല്ല, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവര്‍ അഭിപ്രായങ്ങളും മാറ്റിക്കൊണ്ടിരിക്കും. ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: