പാട്ന: മോദിയുടെ ജാതി പറഞ്ഞു പ്രസംഗിച്ച പ്രിയങ്ക വാദ്രയ്ക്കെതിരെ രണ്ടു കേസ്. താണ ജാതിയെന്ന പ്രയോഗം ചൂണ്ടിക്കാട്ടി ബീഹാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരാണ് കേസ് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരജാനന്ദന് മേത്ത പാട്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. രണ്ടു കേസുകളും ഇന്ന് പരിഗണനയ്ക്ക് എടുത്തേക്കും.
താണ ജാതിയെന്നല്ല താണതരം രാഷ്ട്രീയമാണെന്നാണ് പറഞ്ഞതെന്ന വ്യാഖ്യാനവുമായി രാഹുല്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പിന്നോക്കക്കാരനായതു കൊണ്ടാണ് പ്രിയങ്ക തെന്റ രാഷ്ട്രീയം തരംതാണതാണെന്ന് ആരോപിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: